മരം നടുന്ന കുട്ടികൾക്കു ലൈബ്രറി അംഗത്വം, ഒൻപതു വയസ്സുകാരന്റെ സൺഡേ ലൈബ്രറി

 


കുട്ടികളെ വായനലോകത്തേക്കു കൈപിടിച്ചു ഒരു 9 വയസ്സുകാരൻ. കൊല്ലം മുണ്ടയ്ക്കൽ മേരാനഗറിൽ ഡോ കെ മോഹൻലാലിന്റെയും ഡോ ദേവിരാജിന്റെയും മകൻ അലൈൻ എറിക് ലാലാണ് ഈ ലൈബ്രറി നടത്തുന്നത്.

ഞായർ 2 മുതൽ വൈകിട്ട് 5വരെയാണ് കോട്ടമുക്കിലെ പ്രാണ കൗൺ‌സിലിങ് സെന്ററിൽ ഈ ലൈബ്രറി പ്രവർത്തിക്കുന്നത്. 5 മുതൽ 15വരെയുള്ള കുട്ടിക്കൂട്ടത്തിനാണ് പ്രവേശനം.                                                                                 വായിച്ചുകൊടുക്കാനുള്ള സംവിധാനവുമുണ്ട്.  മരംനടുന്ന കുട്ടികൾക്കു ലൈബ്രറി അംഗത്വം നൽകും. താനവ്‍ സ്വന്തമാക്കയതും സമ്മാനം ലഭിച്ചതുമൊക്കെ കൂട്ടിച്ചേർത്താണ്  ലൈബ്രറി  അലൈൻ എറിക് ആരംഭിച്ചിരിക്കുന്നത്.  


Malayalam book collection

അഭിപ്രായങ്ങള്‍