പാമ്പ് കടിയേറ്റ് മരണപ്പെട്ടു ആദിത്യ മോൾ, അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞ ആ കുടുംബത്തിന് വീടു വയ്ക്കാൻ വാവ സുരേഷിന്റെ കരുതൽ, ആരും ഇത് കാണാതെ പോകരുത്

വീട്ടിൽ ഉറങ്ങി കിടന്ന 10 വയസുള്ള ആദിത്യ മോൾ പാമ്പ് കടിയേറ്റ് മരണപ്പെട്ട വാർത്ത കേട്ടു മലയാളികൾ കരഞ്ഞിരുന്നു. 
 അകാലത്തിൽ പൊലിഞ്ഞ കുരുന്നിന്റെ  കുടുംബത്തിനു വേണ്ടി വാവ സുരേഷിന്റെ   കരുതൽ.

പ്രവാസി മലയാളി കൂട്ടായ്മകൾ തനിക്ക് വീട് നിർമിക്കുന്നതിനായി നൽകിയ പണം ഉപയോഗിച്ചാണ് ഈ കുടുംബത്തിനു വീട് നിർമിച്ചു നൽകുകയാണു വാവ സുരേഷ്. മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ ആനക്കുഴി ചരുവിള വീട്ടിൽ രാജീവിന്റെ മകൾ ആർ. ആദിത്യയാണ് പാമ്പ് കടിയിൽ പൊലിഞ്ഞത്.   മാളങ്ങൾ ഒളിപ്പിച്ച ചുമരുകളും അടച്ചുറപ്പുള്ള വാതിലുകളും ഇല്ലാത്തതുകൊണ്ടു തന്നെയായിരുന്നു ആ കുടുംബത്തിനു കുരുന്നിനെ നഷ്ടമായത്. 


പ്രവാസികളുടെ കൂട്ടായ്മ വാവ സുരേഷിനു വീട് നിർമിക്കുന്നതിനായി പണം നൽകുകയായിരുന്നു. നിർമാണത്തിന്റെ പ്രാഥമിക കാര്യങ്ങളിലേക്കു കടക്കുമ്പോഴാണ് ആദിത്യയുടെ മരണം.ഇവിടെയെത്തിയ സുരേഷ്, തനിക്ക് വീട് നിർമിക്കാൻ ലഭിച്ച പണം ഉപയോഗിച്ചു ആദിത്യയ്ക്കു വീട് നിർമിച്ചു നൽകുമെന്നു അറിയിക്കുകയായിരുന്നു.
ദുരിതത്തിൽ കഴിയുന്ന, നമ്മുടെ ചുറ്റുപാടുമുള്ള കുടുംബങ്ങളിലേക്കു കണ്ണോടിക്കാൻ നാം തയ്യാറാകണം, അധികാരികളെപ്പോലെ അന്ധരാകരുതേ..

അഭിപ്രായങ്ങള്‍