അളിയനുവേണ്ടി ചാനലിലേക്കു വിളിച്ച 'അളിയൻ'; ഇത്തവണ എന്തായിരിക്കും തന്ത്രം


അനീഷ് ജി മേനോനെന്ന നടന്റെ കരിയറിൽ വളരെയേറെ ഹൈപ്പുണ്ടാക്കിയ കഥാപാത്രമായിരുന്നു ദൃശ്യം 2ലെ അളിയൻ.   ദൃശ്യത്തിലെ രാഷ്ട്രീയക്കാരനായ അളിയന്‍ ക്ലിക്കായി,  രണ്ടാം ഭാഗത്തിലും അനീഷ്  എത്തുന്നുണ്ട്.

നിരവധി വേദികളിൽ അഭിനയിച്ച് ഇരുത്തംവന്ന നടനായാണ് അനീഷ് റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കു എത്തുന്നത്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.  ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമായിരുന്നു ദൃശ്യം.

മാസ്ക് വച്ച് ജിത്തു ജോസഫും മീനയും

Actors

മോഹൻലാൽ, മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്, റോഷൻ ബഷീർ, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നിരവധി ഭാഷകളിലേക്ക് ചിത്രം പുനർ നിർമ്മിക്കുകയുണ്ടായി, ചൈനീസിലും ചിത്രമിറങ്ങി. 

Drishyam plot

ഇടുക്കിയിലെ രാജാക്കാട് ചെറിയൊരു കേബിൾ സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി (മോഹൻലാൽ).  ഒരു സിനിമാ ഭ്രാന്തനാണ് ജോർജ്ജ്കുട്ടി.  ഭാര്യ റാണിയും (മീന) മക്കളായ അഞ്ജുവും അനുവുമാണ് (അൻസിബ, എസ്തേർ) ജോർജ് കുട്ടിയുടെ കുടുംബം. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടിയെ കൂടുതൽ സ്വാധീനിക്കുന്നത്‌ സിനിമകളാണ്‌.


ഒറ്റ കൊമ്പൻ, സുരേഷ് ഗോപിയുടേത് കുറുവാച്ചനല്ല


ഈ കുടുംബം അസാധാരണമായൊരു അപകടസന്ധിയിലാകുന്നു. ജോർജുകുട്ടിയുടെ മൂത്തമകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. 

കൊല്ലപ്പെടുന്നതാകട്ടെ‌ പോലീസ്‌ ഐജി ഗീതാ പ്രഭാകർ(ആശാ ശരത്) മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമയുടെ ഇതിവ്യത്തം.

അഭിപ്രായങ്ങള്‍