കോട്ടയം മലരിക്കൽ ആമ്പൽപാടം കാണാൻ തത്കാലം വരേണ്ട, ഇപ്പോൾ അവസ്ഥ ഇങ്ങനെ

 മലരിക്കലെത്തി ആമ്പലും പിടിച്ച് ഒരു ഫോട്ടോ, ഏവരുടെയും സ്വപ്നസ്ഥലം. മലരിക്കൽ എന്ന നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ഈ ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിലായിരുന്നുഇത്തവണയും അധികം ആരും കാണാനെത്തിയില്ലെങ്കിലും ആമ്പൽ പൂത്തു.പാടം നിറയെ. ചിലർ റിസ്കെടുത്തെത്തി ഫോട്ടോകളുമെടുത്തു. എന്നാൽ കൃഷിക്കായി വെള്ളം വറ്റിച്ചതോടെ ആമ്പൽ വസന്തം അവസാനിച്ചിരിക്കുകയാണ്.


കൃഷി ആവശ്യങ്ങൾക്കായാണ് പാടം വെള്ളം വറ്റിച്ച് ഉഴാനായി അനുയോജ്യമാക്കിയത്. കാഴ്ചയ്ക്കു ഭംഗിയാണെങ്കിലും ആമ്പൽ കണ്ടുകൊണ്ടിരുന്നാല്‍ വയറ്റിലേക്കു ഒന്നും പോകില്ല, അതിന് അരിതന്നെ വേണം. ഇവരുടെ ഉപജീവന മാർഗമാണിത്. അടുത്ത വർഷവും ഈ ആമ്പലുകൾ‌ പൂക്കും അപ്പോൾ കോവിഡിനെ തുരത്തി നമുക്കെത്താം, ഈ ഗ്രാമത്തിന്റെ ഉത്സവത്തിൽ ഒന്നു ചേരാം. ആമ്പൽ മാത്രമല്ല, കാറ്റേറ്ര് അസ്തമയവും ഉദയവും കാണാനായുെെ എ്തതാം കേട്ടോ. 


.എല്ലാ കൊല്ലവും കോട്ടയം മലരിക്കല്‍ ഗ്രാമത്തില്‍ ആമ്പല്‍ വസന്തം ഉണ്ടാകാറുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കഴിഞ്ഞ വർഷമാണ് ആൾക്കാരുടെ കുത്തൊഴുക്ക്. നിരവധി പേരാണ് ആമ്പല്‍ പൂക്കള്‍ പറിക്കാനായി ഇവിടെ എത്തിയത്. വെള്ളത്തില്‍ എവിടെ നോക്കിയാലും നല്ല കടും പിങ്ക് നിറം. കണ്ണെത്താദൂരം പരന്ന് കിടക്കുന്ന ആമ്പല്‍ പാടങ്ങൾ.


കഴിഞ്ഞ വര്‍ഷം 80000ഓളം ആളുകളായിരുന്നു മലരിക്കല്‍ സന്ദര്‍ശിച്ചതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കോട്ടയത്തു നിന്നും കുമരകം റൂട്ടിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി കടന്ന് ഏതാനും മിനിറ്റുകള്‍കൊണ്ട് മലരിക്കലെത്തിച്ചേരാം. തിരുവാര്‍പ് പഞ്ചായത്തിന്റെ കീഴിലുള്ള ഈ കൊച്ചു ഗ്രാമം ഇന്ന് കോട്ടയത്തെ തന്നെ ഏറ്റവും മികച്ച വില്ലേജ് ടൂറിസം പദ്ധതികളിലൊന്നാണ്.


ടുലിപ്പ് ഫെസ്റ്റിവൽ പോലെ ഭാവിയിൽ പിങ്ക് ലില്ലി വാട്ടർ ഫെസ്റ്റിവൽ


ആംസ്റ്റർഡാം, ഹോളണ്ട്, കാനഡയിലെ ഒട്ടാവ തുടങ്ങി ആഗോളതലത്തിലുള്ള ടുലിപ് ഫെസ്റ്റിവൽ പോലെയുള്ള ഒരു ഫ്ളവർ ഫെസ്റ്റിവലാണ് ആലോചനയിലുള്ളത്‌. ഇതുവഴി വിദേശ സഞ്ചാരികളെ ആകർഷിക്കാനാകും. ഇതിനായി ടൂറിസം സർക്യൂട്ട് ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം മിഷനെ ഏൽപ്പിക്കുകയും ചെയ്തു.


kottayam malarikkal water lilly fest, kumarakom water lilly fest, kottayam  tourism, kumarakom toursim, housboat kumarakom


കൃഷിക്കൊരുങ്ങി, ഈ കാഴ്ച ഏതാനും ദിവസം കൂടി; ടിക്ടോകിൽ വൈറലായ മലരിക്കൽ




അഭിപ്രായങ്ങള്‍