ദൃശ്യം 2ലെ ഓരോ ലൊക്കേഷന് ചിത്രങ്ങളും വൈറലാക്കുകയാണ് ആരാധകർ. സൂപ്പർ ജോഡികളായ ലാലേട്ടനും മീനയുടെയും ഓരോ ചിത്രങ്ങളും പ്രേക്ഷകരില്‍ പ്രതീക്ഷയുണർത്തുന്നു. മറ്റൊരു ചരിത്രമാകും ഇവരിൽനിന്നു വരിക.
പാരയും ഒരു തേങ്ങയുമായി സംവിധായകൻ ജീത്തു ജോസഫ് നിൽക്കുന്ന ചിത്രമാണ് പുതുതായി സമൂഹിക മാധ്യമത്തിൽ മീന പോസ്റ്റ് ചെയ്തത്.
അതിനുമ്പ് ജോർജ്ജ് കുട്ടിയും റാണിയും –ഇരുവരുടെയും കഥാപാത്രങ്ങള്‍ ഒരുമിച്ച് സാമൂഹിക അകലം പാലിച്ചിരിക്കുന്ന ചിത്രവും മീന പങ്കുവച്ചിരുന്നു.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമായിരുന്നു ദൃശ്യം.
Actors
മോഹൻലാൽ, മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്, റോഷൻ ബഷീർ, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നിരവധി ഭാഷകളിലേക്ക് ചിത്രം പുനർ നിർമ്മിക്കുകയുണ്ടായി, ചൈനീസിലും ചിത്രമിറങ്ങി.
Drishyam plot
ഇടുക്കിയിലെ രാജാക്കാട് ചെറിയൊരു കേബിൾ സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി (മോഹൻലാൽ). ഒരു സിനിമാ ഭ്രാന്തനാണ് ജോർജ്ജ്കുട്ടി. ഭാര്യ റാണിയും (മീന) മക്കളായ അഞ്ജുവും അനുവുമാണ് (അൻസിബ, എസ്തേർ) ജോർജ് കുട്ടിയുടെ കുടുംബം. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടിയെ കൂടുതൽ സ്വാധീനിക്കുന്നത് സിനിമകളാണ്.
ഈ കുടുംബം അസാധാരണമായൊരു അപകടസന്ധിയിലാകുന്നു. ജോർജുകുട്ടിയുടെ മൂത്തമകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു.
കൊല്ലപ്പെടുന്നതാകട്ടെ പോലീസ് ഐജി ഗീതാ പ്രഭാകർ(ആശാ ശരത്) മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമയുടെ ഇതിവ്യത്തം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.