മകളുടെ ഓർമയ്ക്ക് മഹാനടന്റെ സമ്മാനം; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാണവായു സൗകര്യം ഒരുക്കി സുരേഷ് ഗോപി
അകാലത്തിൽ പൊലിഞ്ഞ ലക്ഷ്മിയെന്ന തന്റെ കുരുന്നിന്റെ ഓർമയ്ക്ക സുരേഷ്ഗോപിയെന്ന അച്ഛന്റെ കാരുണ്യപ്രവർത്തനം ഒരു വാർഡിൽ ആവശ്യമായ പ്രാണവായു വായി മാറുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ 64 കിടക്കകളിൽ 7.6 ലക്ഷം രൂപയാണു ചെലവിലാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾക്കു പ്രാണവായു നൽകുന്ന പ്രാണാ പദ്ധതിയുടെ ഭാഗമായി വാർഡ് 11ലേക്കാണ് എല്ലാ ഓക്സിജൻ സംവിധാനവും സുരേഷ് ഗോപി നൽകാനൊരുങ്ങുന്നത്
സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. എംപി ഫണ്ട് അടക്കം ഒന്നും ഇതിനായി ഉപയോഗിക്കുന്നില്ല. എല്ലാ കിടക്കയിലേക്കും പൈപ്പു വഴി ഓക്സിജൻ എത്തിക്കുന്ന സംവിധാനമാണ് പ്രാണ. മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ഡോ.എം.എ.ആൻഡ്രൂസിന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ ചെക്കു കൈമാറും.
LAKSHMI- SURESH GOPI MP' s INITIATIVE ട്രസ്റ്റിൻ്റെ പേരിലാണ് സുരേഷ് ഗോപി എം .പി തുക നൽകുന്നത്.
28 വർഷങ്ങൾക്കിപ്പുറവും കണ്ണു നനയിക്കുന്ന ഒരോർമയാണ് സുരേഷ് ഗോപിയ്ക്ക് ലക്ഷ്മി.സുരേഷ് ഗോപിയുടെ ഒന്നര വയസുള്ള മകൾ ലക്ഷ്മി കാർ ആക്‌സിഡന്റിൽ മരിച്ചപ്പോൾ അന്ന് ആ വാർത്ത വായിച്ച ഓരോ മലയാളിയും ഒന്നടങ്കം കൂടെ കരഞ്ഞിരുന്നു.
Actor Suresh Gopi MP donate oxygen support for medical college hospital keala
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.