കലമാൻ കൊമ്പിൽ കുടികൊണ്ട ഉഗ്രരൂപിണി; വിളിച്ചാൽ വിളികേൾക്കുന്ന ആയിരവല്ലി അമ്മ-ayiravalli temple

ചരിത്രമുറങ്ങുന്ന ബാലരാമപുരത്തെ തലയൽ ശ്രീ ആയിരവല്ലി ഭദ്രകാളി ക്ഷേത്രം.  200 വർഷത്തിന് മുകളിൽ പഴമയുള്ള ക്ഷേത്രത്തിന്റെ ഐതിഹ്യം കഥകൾ ഓൺലൈനിനോട് വിനോദ് പിഎസ് പറയുന്നു.  ഒരു കുടുംബക്ഷേത്രമായിരുന്നു ഇത് .  ക്ഷേത്രത്തിൽ ഉഗ്രരൂപിണിയായ ഭദ്രകാളിയെ കലമാൻ കൊമ്പിൽ ആവാഹിച്ച് പ്രതിഷ്ഠിരുന്നു. 

 കാരണവൻമാർ അത് തലമുറ തുടർന്ന് പോയി. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിച്ച് ഇല്ലാതായിയി. ദേവീ ചൈതന്യം കുറഞ്ഞത് നാട്ടിൽ എല്ലാവരെയും ബാധിച്ചു  10 വർഷം മുമ്പ് ദേവപ്രശ്നം നടത്തി പരിഹാരമായി ദേവീ വിഗ്രഹം ക്ഷേത്രം എന്നിവ പുതുക്കി പണിയണം എന്നും ഇല്ലങ്കിൽ നാട്ടിൽ ദുരിതം മാറില്ലെന്നും തെളിഞ്ഞു.

നാട്ടുകാരുടെയും കുടുംബത്തിലുള്ളവരുടെയും സഹായത്താൽ രണ്ട് കോടിയോളം രൂപ മുടക്കി ക്ഷേത്രം മനോഹരമായി പണിയുകയും നൂറുകിലോ മുകളിൽ ഭാരം വരുന്ന പഞ്ചലോഹ വിഗ്രഹം കലമാൻ കൊമ്പിനെ നിലനിർത്തി മുമ്പിൽ ഇടവമാസത്തിലെ പൂയം നാളിൽ പ്രതിഷ്ഠിച്ചു .ഉപദേവതകളായി ഗണപതി , യക്ഷിയമ്മ, തമ്പുരാൻ, മാടൻതമ്പുരാൻ, മന്ത്രമൂർത്തി 'മഹാമന്ത്രമൂർത്തി, കന്നിച്ചാവ്,മറുത, യോഗീശ്വരൻ, ഗുരു എന്നിവക്കും ആലയം സ്ഥാപിച്ചു .

മുമ്പ് നടത്തികൊണ്ടിരുന്ന ഉത്സവം കുംഭമാസത്തിലെ അവസാന വെള്ളിയാഴ്ചയായിരുന്നു. അത് മാറ്റാൻ കഴില്ല എന്നും പ്രശ്നവശാൽ തെളിഞ്ഞു .ഇപ്പോൾ അതും പിന്നെ ഇടവമാസത്തിലെ പൂയം നാളിൽ പൊങ്കാലയോട് കൂടി 3 ദിവസത്തെ മനോഹരമായ ഉത്സവവും 7 വർഷമായി നടത്തി പോരുന്നു. പ്രധാന വഴിപാടുകൾ ദേവിക്ക് പൂമൂടൽ ,യക്ഷിയമ്മക്ക് പൂപ്പട ,മുട്ടുറപ്പ് നേർച്ച എന്നിവയാണ്. പൂമൂടൽ നേർച്ച 2026 വരെ ബുക്കിംഗ് ആണ്

ആയിരവല്ലി അമ്മേ നമോസ്തുതേഃ

വിവരങ്ങൾക്കും ചിത്രത്തിനും കടപ്പാട്– വിനോദ് പിഎസ്

അഭിപ്രായങ്ങള്‍