ഗൂഗിള്‍പേയിലൂടെ പണമുണ്ടാക്കാനാകുമോ?, എങ്ങനെ സേവനങ്ങൾ എളുപ്പമാക്കാം–all-about-google-pay

 



ഡിജിറ്റൽ വാലറ്റുകൾ–ഗൂഗിൾപേ, ഫോൺപേ,

ഗൂഗിൾപേ, ഫോൺപേ, ഭിം തു‌ടങ്ങിയ  ഡിജിറ്റൽ വാലറ്റ് പ്ളാറ്റ് ഫോമുകൾ  നിരവധി സേവനങ്ങള്‍ ഏകോപിപ്പിച്ച്  എളുപ്പമാക്കാൻ സഹായകമാകും. ഇവ എങ്ങനെ ഫോണിൽ പ്രവർത്തിക്കുമെന്ന് പരിശോധിക്കാം.

എന്താണ് യുപിഐ

നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും റിസർവ് ബാങ്കും ചേർന്നുതയ്യാറാക്കിയ പണമിടപാടിനുള്ള ഏകീകൃത ആപ്ലിക്കേഷനാണ് യുപിഐ. ഏത്‌ രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിലും പണം കൈമാറാനാകും. ക്യു ആർ കോഡ് സ്കാനിങ്, കോൺ‌ടാക്ട് നമ്പർ സർച്ച്, അക്കൗണ്ട് നമ്പർ, 

വർച്വൽ പേമെന്റ് അഡ്രസ്സ് എന്നീ വിവിധ മാർഗങ്ങളിലൂടെ പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം.  ഓൺലൈനായോ ഓഫ്‌ലൈനായോ ഉപയോഗിക്കാം. വികേന്ദ്രീകൃത ശൃംഖലാസംവിധാനമാണ് ഇതിനുപയോഗിക്കുന്നത്. പണം നൽകേണ്ടയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലും പലപ്പോഴം അറിയണമെന്നില്ല. 


വെര്‍ച്വല്‍ പേമെന്റ് അഡ്രസ്(വിപിഎ)


യുപിഐ സംവിധാനമുള്ള ആപ്പുപയോഗിക്കുമ്പോൾ ഒരു വർച്വൽ പേമെന്റ് അഡ്രസ് ഉണ്ടാക്കേണതുണ്ട്. ഏത് യുപിഐ സൗകര്യമുള്ള ബാങ്ക് ആപ്പിലും നിങ്ങൾക്ക് വിപിഎ ഉണ്ടാക്കാനാകും.ഇ മെയില്‍ വിലാസത്തിന്റെ തുടക്കം പോലെ ഇരിക്കുന്ന ഒന്നാണ് ഈ ഐഡി @icici@oksbi എന്നിവയ്ക്കു മുന്‍പായി നിങ്ങൾ തിരഞ്ഞെടുക്കുന്ന വിലാസത്തിൽ യുപിഐ റജിസ്ട്രേഷൻ സമയത്ത് നിങ്ങൾക്ക് അഡ്രസ് ലഭിക്കും. 


ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ

നിങ്ങളുടെ മൊബൈലിൽ ഉപയോഗിക്കുന്ന അതേ ഫോൺ നമ്പർ തന്നെയാകണം ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതും. ഇക്കാര്യം ഉപയോഗിക്കുന്നതിനു മുൻപ് ശ്രദ്ധിക്കുക. എന്നാൽ മാത്രമേ ഗൂഗിൾ പേ പ്രവർത്തിക്കുകയുള്ളൂ. ഉപയോഗിക്കുന്നതിങ്ങനെ

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്പ് ഡൌൺലോഡ് ചെയ്യുക. 


2.ഗെറ്റ് സ്റ്റാർട്ടഡ് ബട്ടണിൽ ടാപ് ചെയ്യുക


3. സ്മാർട്ട്ഫോണിൽ തന്നെ ഉപയോഗിച്ചിരിക്കുന്ന ബാങ്ക് അക്കൌണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ നൽകുക. 


4. ചില പെർമിഷൻസ് ചോദിക്കും. അതെല്ലാം അംഗീകരിക്കുക. 


5. ഗൂഗിൾ അക്കൌണ്ടിൽ കയറി കണ്ടിന്യൂ ക്ലിക്ക് ചെയ്യുക 


6. ഓ.റ്റി.പി നിങ്ങളുടെ ഫോണിൽ ലഭിക്കും. 


അതിനു ശേഷം കണ്ടിന്യൂ കൊടുക്കുക. 


ഗൂഗിൾ പേ ബാങ്ക് അക്കൌണ്ടുമായി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ


ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാനായി പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം വെരിഫിക്കേഷന്‍ പ്രോസസ്സ് കൂടി നടത്തുക. ശേഷം ആപ്പ് ഉപയോഗിക്കാം. പേമെന്റ് നടത്തുന്നതെങ്ങനെ ഗൂഗിള്‍ പേ ആപ്പ് ഓണാക്കി താഴേക്കു പോകുമ്പോള്‍ ആപ്പ് ഉപയോഗിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുടെ ലിസ്റ്റ് കാണാന്‍ കഴിയും ആര്‍ക്കാണോ പണമയക്കേണ്ടത് അയാളുടെ കോണ്ടാക്ട് സെലക്ട്  ചെയ്ത ശേഷം അയക്കേണ്ട തുക എത്രയെന്ന് നല്‍കുക. പ്രൊസീഡ് ടു പേ ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം യു.പി.ഐ പിന്‍ കൂടി നല്‍കിയാല്‍ പേമെന്റ് നടക്കും


എങ്ങനെ പണമയയ്ക്കാം

ഗൂഗിൾപേയിലൂടെ പണമയയയ്ക്കാൻ നിരവധി മാർഗങ്ങളാണുള്ളത് 


1 ആപ്പ് തുറക്കുക, ന്യൂ പേമെന്റ് സെക്ഷൻ തുറക്കുക.


2.അവിടെ മൂന്നാമത്തെ ഓപ്ഷനായ ബാങ്ക് ട്രാൻസ്ഫർ തുറന്നു ആവശ്യമായ വിവരങ്ങൾ നൽകാം.


3. പേ എന്നതിൽ ടച്ച് ചെയ്തശേഷം ആവശ്യമായ തുക നൽകാം.


4. ശേഷം പേമെന്റ് നടത്തി യുപിഐ പിനും നൽകാം


പണം നൽകേണ്ടയാളിന്റെ ഫോണിലെ ക്യുആർ കോ‍ഡോ, ഷോപ്പുകളിലെ ക്യു ആർ‌ കോഡോ സ്കാൻ ചെയ്ത് പേമെന്റ് നടത്താം, അതുമല്ലെങ്കിൽ നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഗൂഗിൾ പേ ഉള്ളവരെ കാണാനാകും അവർക്ക് പണം നൽകുകയും ചെയ്യാം.

പണമുണ്ടാക്കാനും ഗൂഗിൾപേ


നിശ്ചിതസേവനങ്ങൾ ഗൂഗിൾപേയിലൂടെ നടത്തുമ്പോൾ കാഷ്ബാകും റിവാർഡും ലഭിക്കും. അതേപോലെ നിങ്ങളുടെ റെഫറൽ ലിങ്കിലൂടെ ഒരാൾ ഗൂഗിൾപേ ഉപയോഗിച്ചാൽ ന രൂപ ലഭിക്കും...

രാജ്യന്തര സേവനങ്ങളും നിങ്ങളുടെ കാർഡിൽ എനേബിൾ അല്ലെങ്കിൽ ഗൂഗിൾപേയിലൂടെ ഉപയോഗിക്കാം..

You can use Google Pay to send money in the US and India.You can earn up to  referral rewards by inviting new users to Google Pay. Once the referred user makes their first payment, both users will receive the reward. You can only earn one referral reward for installing Google Pay

അഭിപ്രായങ്ങള്‍