9 വര്‍ഷത്തിനുള്ളിൽ 8 പ്രാവശ്യം ഗർഭചിദ്രം, ഒടുവിൽ ആ പൊന്നോമന പിറന്നു–baby-born



ഒരു അമ്മയാവാനുള്ള കാത്തിരിപ്പ് 9 വർഷത്തിനുശേഷം സഫലമായി. 9 വർഷത്തിനുള്ളിൽ 8 പ്രാവശ്യം ഗർഭചിദ്രം.  വേദനയുടെയും വിഷമങ്ങളുടെയും കാത്തിരിപ്പ്. ഒടുവിൽ ആ ദമ്പതികൾക്ക് പൊൻകണിയായ് ഒരു പെൺകുഞ്ഞെത്തി.

ആർപ്പൂക്കര സ്വദേശികളായ ദമ്പതികൾക്കാണ് കോട്ടയം കാരിത്താസിലെ ചികിത്സയിലൂടെ ആഗ്രഹ പൂർത്തീകരണം സാധ്യമായത്. ഡോ റെജി ദിവാകറാണ് ഇവരുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്.

എട്ട് തവണയാണ് ഗർഭചിദ്രം സംഭവിച്ചത്. ഒരു തവണ എക്ടോപിക് ഗർഭധാരണവുമുണ്ടായി. ഒട്ടേറെ ചികിത്സകൾ, നിരാശ,, പക്ഷേ ഇവരുടെ ആഗ്രഹം ഇതാ സഫലമായിരിക്കുന്നു.

Photo by Lisa Fotios from Pexels

അഭിപ്രായങ്ങള്‍