ടോൾപ്ളാസയിൽ 40000 വാഹനങ്ങൾക്കു സൗജന്യപാസ്; കിട്ടാനിനിയെന്തു ചെയ്യണം

 


.
ടോൾ പ്ളാസകളിൽ ജനുവരി 1 മുതൽ ഫാസ്റ്റ്ടാഗിലൂടെ മാത്രമാണ് പിരിവ്. കേന്ദ്ര ഉപരിതല ഗതാഗത സംവിധാനം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. 

പാലിയേക്കര പോലുള്ള ടോൾ പ്ളാസകളിലെ സൗജന്യപാസുകൾ ലഭിച്ചിരുന്നവർ എന്തുചെയ്യുമെന്ന ചോദ്യമുയരുന്നു.

10 കിലോമീറ്റർ ചുറ്റളവിലെ 40000 വാഹനങ്ങൾക്കു സൗജന്യപാസ് ലഭിച്ചിരുന്നത്. സംസ്ഥാന സർക്കാരായിരുന്നു ഈ പാസിനുള്ള പണം നൽകിയിരുന്നത്.

സമ്പൂർ‌ണ ഫാസ്ടാഗ് വൽക്കരണത്തിലൂടെ ഈ പാസുകളെല്ലാം അസാധുവായേക്കുമെന്ന സംശയമാണ് ഉയരുന്നത്. അധികാരികൾ തീരുമാനമെടുക്കാൻ കാത്തിരിക്കുകയാണ് ഉപയോക്താക്കൾ..

അഭിപ്രായങ്ങള്‍