കോട്ടയത്ത് 4 വയസുകാരിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാർ ഇത്, കണ്ടെത്തിയാൽ വിവരം നൽകണമെന്ന് പൊലീസ്

നാട്ടകം–തിരുവാതുക്കൽ ബൈപാസിൽ മാതാപിതാക്കൾക്കൊപ്പം റോഡരികിൽനിന്ന കുട്ടിയെ ഇടിച്ചിട്ട ഈ കാറിനെപ്പറ്റി വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പൊലീസ്. നാലാം തീയതി വൈകിട്ടോടെയാണ് കുട്ടിയെ വാഹനം ഇടിച്ചിട്ടത്. കാർ നിർത്തിയില്ല. കുട്ടി സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു.

തിരുവാതുക്കൽ, കുരിശുപള്ളി, തിരുനക്കര, ബേക്കര്‍ ജംഗ്ഷൻ, നാടമ്പടം വഴി പോയതായി പൊലീസ് പറയുന്നു. വാഹനം രൂപമാറ്റം വരുത്താനും തെളിവ് ഇല്ലാതാക്കാനും സര്‍വീസ് സെന്ററിലോ വര്‍ക്ഷോപ്പിലോ എത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. വിവരം ലഭിച്ചാൽ അറിയിക്കുക. 9497987072

അഭിപ്രായങ്ങള്‍