വോൾഗ3–അകത്തേക്ക് വാ..പിള്ളേർക്കൊരു അബദ്ധം പറ്റിയതാ..


 സാലറി ബില്ലിലെ ഇൻസെന്റീവ് കളത്തിലേക്ക് മനോജ് നോക്കി, നാലക്കം കടന്നിട്ടില്ല..കമ്പനി നിലവിൽ രണ്ട‌് ട്രെയിനിങ് സെക്ഷൻ തന്നു, ഇനി ടെർമിനേഷൻ ആവും ഉറപ്പ്, അടുത്ത മാസത്തെ ടാർജറ്റ് വാങ്ങാൻ മാനേജറെ കാണണമെന്നോർത്തപ്പോൾ മനോജ് ആകെ വിയർത്തു. പതുക്കെ മാനേജരുടെ മുറിയിലേക്ക് മനോജ് ചെന്നു. ഓകെ മനോജ് നീ ഇരിക്ക്– മനോജ് മാനേജർ എബ്രഹാം മാത്യുവിന് മുന്നിൽ ഇരുന്നു.. നീ ഈ ജോലിക്ക് അൺഫിറ്റ് ആണെന്ന് ഞാൻ മുമ്പ് പറഞ്ഞു. 

ഇനി ഒരു അവസരമില്ല, നിന്റെ ടെർമിനേഷൻ ലെറ്റർ മാനേജർ ഒരു കവർ നീട്ടി.യാന്ത്രികമായി വാങ്ങി മനോജ് പുറത്തേക്ക് നടന്നു.. പല സിനിമകളിലെയും പോലെ പൊട്ടിത്തെറിക്കാനും മാനേജരുടെ മുഖമടച്ചൊന്നു കൊടുത്ത് ഡയലോഗടിച്ച് ഇറങ്ങിപ്പോരുന്ന രംഗമൊക്കെ ഭാവന ചെയ്തു നോക്കി, ബാഗിനകത്ത് ആ കവർ ചുളിവു വീഴാതെ വച്ച് പൊരിവെയിലത്തേക്ക് മനോജ് ഇറങ്ങി–

എബ്രഹാം മാത്യു ക്യാബിൻ ഡോറിൽനിന്ന് പുറത്തേക്ക് ഓടി വന്നു.. ആ മനോജ് എവിടെ?, മാനേജറുടെ പരിഭ്രമവും ഭാവവ്യത്യാസവും കണ്ട് ഏവരും അമ്പരന്നു, പുറത്തേക്ക് പോകുന്നത് കണ്ടു എന്ന് കമ്പ്യൂട്ടറിൽ നിന്നും മുഖമുയർത്താതെ അലസമായി പറഞ്ഞ റിസപ്ഷൻ ഗേൾ അനീറ്റ മാനേജറാണ് ഓടിവന്നതെന്ന് കണ്ട് ചാടി എണീറ്റു.. അയാളെ പെട്ടെന്ന് കണ്ടുപിടിച്ച് കൊണ്ടുവരണം, ഫാസ്റ്റ്..ബോയ്സ് നിങ്ങള്‍ക്ക് വേറൊരു അസൈൻമെന്റും ഇന്നില്ല, മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ്– ബൈക്കിന്റെ താക്കോലുമെടുത്ത് ചാടിയിറങ്ങി, മുഖത്തെ വിയർപ്പ് തുടച്ച്..വാച്ചിൽ തുടരെ നോക്കിക്കൊണ്ട് എബ്രഹാം മാത്യു സൈഡ് വിൻഡോയിലൂടെ കാണാവുന്ന ദൂരം എത്തിനോക്കി നിന്നു....

12.പിഎം..

സാർ കിട്ടി സാർ....കോളറിനു പിടിച്ച് തള്ളിയെന്നവണ്ണം മനോജിനെയും കൊണ്ട് അവർ എത്തി, ആ പാലത്തിന്റെ താഴെ ഒളിച്ചിരിക്കുകയായിരുന്നു..ഞങ്ങൾ പൊക്കി...ഏയ്..എയ് എന്താ കാണിക്കുന്നേ..അവനെ വിട്..എബ്രഹാം മാത്യു ഓടിയെത്തി അവരെ മാറ്റി നിർത്തി. മനോജിന്റെ തോളിൽ പിടിച്ച് തന്നോട് ചേർത്തു. വരൂ മനോജ് അകത്തേക്ക് വാ..പിള്ളേർക്കൊരു അബദ്ധം പറ്റിയതാ..മനേജരുടെ പ്രവർത്തി കണ്ട് ഏവരും അമ്പരന്നു നിന്നു. മാനേജരുടെ കാബിന്റെ ഡോർ അടഞ്ഞു...‌

അഭിപ്രായങ്ങള്‍