തോമസ് ചേട്ടന്റെ നവജീവനിൽ എല്ലാരും കോവിഡ് നെഗറ്റീവായി , കിടപ്പുരോഗികളുൾപ്പടെ 178 പേര്‍ സുഖം പ്രാപിച്ചു

മാനസിക– ആരോഗ്യ പിന്നോക്കാവസ്ഥയിലുള്ള നിരവധി ആളുകളുടെ അഭയസ്ഥാനമാണ് കോട്ടയത്തെ നവജീവൻ. ഇവിടെ 178 പേര്‍ പോസിറ്റീവായതോടെ നാടിന്റെ പ്രാർ‌ഥനകൾ ഇവർക്കൊപ്പമായിരുന്നു.

13 കിടപ്പുരോഗികളും ഇവിടെ പോസിറ്റീവായെങ്കിലും തീവ്രപരിചരണ സഹായം പോലുമില്ലാതെ ഏവരും നെഗറ്റീവായി. അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ നേതൃത്വത്തിൽ കോവിഡ് പ്രാഥമികാശുപത്രിയാക്കി മാറ്റി നവജീവനിൽത്തന്നെയാണ് ഏവരെയും ചികിത്സിച്ചത്.

കാല്‍ നൂറ്റാണ്ടായി അശരണരും അനാഥരും രോഗികളുമായി ആയിരക്കണക്കിനു വ്യക്തികൾക്ക് സഹായത്തിന്റെ ഹസ്തം നീട്ടി പ്രവർത്തിക്കുന്നതാണ് പി.യു തോമസ് നേതൃത്വം നൽകുന്ന നവജീവൻ ട്രസ്റ്റ്. ചെറിയ രീതിയിൽ ഒരു വാടകമുറിയിൽ ആരംഭിച്ച ട്രസ്റ്റ് ഇപ്പോൾ നിരവധിപ്പേർക്കു ആശ്രയമാണ്. ആശുപത്രികളിലുൾപ്പടെ അന്നവും നൽകാൻ നവജീവൻ ട്രസ്റ്റിനു സാധിക്കുന്നു.

അഭിപ്രായങ്ങള്‍