151 പവൻ തനി സ്വർണത്തിന്റെ തങ്ക അങ്കി, ഏഴുതവണ വലം വച്ചു മണികെട്ടിയാൽ ആഗ്രഹ പൂർത്തീകരണം; ഇത് കാട്ടിൽ മേക്കതിൽ അമ്മയെന്ന അഭയ വരദായിനി-kattil-amma

പന്മന കൊട്ടരം കടവിലെ ജങ്കാർ കടന്നെത്തുന്നത് വിളിച്ചാൽ വിളികേള്‍ക്കുന്ന കാട്ടിലമ്മയുടെ തിരുനടയിലാണ്. കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായകാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം.കായലിനു കടലിനു മധ്യേ മണപ്പരപ്പിൽ കുടികൊള്ളുന്ന അമ്മ. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. 

'കാട്ടിലമ്മ' അല്ലെങ്കിൽ 'കാട്ടിൽ മേക്കതിൽ അമ്മ' എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദാരികവധം കഴിഞ്ഞ ഭാവം. ഉഗ്രമൂർത്തിയാണ്. കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം ഉൾക്കൊള്ളുന്ന ദേവിയാണ് ഇതെന്ന് ഐതിഹ്യം.  മഹാഗണപതി, ദുർഗ്ഗ , യോഗീശ്വരൻ, മാടൻ തമ്പുരാൻ, യക്ഷിയമ്മതുടങ്ങിയ ഉപദേവതകളും നാഗദൈവങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.ശത്രുദോഷത്തിനായി ശത്രുസംഹാരപുഷ്പാഞ്‌ലിയും നടത്തുന്നു. കൂടാതെ അമ്മയുടെ ഇഷ്ടവഴിവാടായി ഇരട്ടിമധുര പായസവും അറുനാഴി മഹാനിവേദ്യവും സമർപ്പിക്കുന്നു....


ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി നാമജപത്തോടെ പ്രദക്ഷിണം ചെയ്തു കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്‌. മനസ്സിൽ ന്യായമായ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ വഴിവാട് കൗണ്ടറിൽനിന്നും മുപ്പതു രൂപ നൽകി മണിയും രസീതും കൈപറ്റി ഏഴു വലം വച്ചു മണികെട്ടിയാൽ ഏതാഗ്രഹവും പൂവണിയുമെന്ന് ഭക്തര്‍ പറയുന്നു. വര്‍ഷം കൂടുന്തോറും ക്ഷേത്രത്തിലെ വൃശ്ചിക മഹോല്‍സവമാണ് ജനപ്രിയം. വൃശ്ചിക ഒന്നു മുതൽ പന്ത്രണ്ട് വരെയാണ് ഉത്സകാലം. തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് എന്നിവ ഉണ്ടാകും.തങ്ക അങ്കി നൂറ്റി അൻപത്തിയൊന്നു പവൻ തനി തങ്കത്തിൽ തീർത്തതാണ്

ആറ്റിങ്ങൽ ഭാഗത്തു കുടി വരുന്നവർ ആലപ്പുഴ /എറണാകുളം എന്നി ബസിൽ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങി യാൽ ഓട്ടോയിൽ പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്ന് ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം.

ക്ഷേത്രത്തിന്റെ വിലാസം:  കാട്ടിൽ മേക്കതിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, പൊന്മന, ചവറ, കൊല്ലം - 691583...

.........

അഭിപ്രായങ്ങള്‍