volga novel 2

 വാട്സാപ്പിൽ കിട്ടിയ ലൊക്കേഷൻ നോക്കി ശ്വേത വഴി പറഞ്ഞുകൊടുത്തു, സ്ഥലമുടമയുമായുള്ള കൂടിക്കാഴ്ച വൈകുന്നേരം ആറിനാണ് പറഞ്ഞിരിക്കുന്നത്. അവർ എത്തി, എത്തി സ്ഥലമെത്തി മോളേ..അവർ ബൈക്ക് ഒതുക്കി നടപ്പാതയിലൂടെ നടന്നു.. മത്സ്യകന്യകയുടെ പ്രതിമ സ്ഥാപിച്ച ഒരു വീടിന്റെ മുന്നിലേക്കാണ് അവർ ചെന്നത്..കന്യകയുടെ കയ്യിലെ ചിപ്പിയിൽനിന്ന് ജലം പൂന്തോട്ടത്തിലേക്ക് ഒഴുകുന്നു...

ടീ എനിക്ക് ചെറിയ പേടിയുണ്ടോന്നൊരു സംശയം...ങേ ഷോട്ടോകാന് 6th kyu ശ്വേതയ്ക്ക് പേടിയോ നടക്കടീ..വോൾഗ മുന്നോട്ട് നടന്നു.. കോളിങ് ബെൽ അമർത്തുന്നതിനുമുമ്പ് വാതിൽതുറന്നു..ഒരു ഹാളിലേക്കാണ് അവർ കയറിയത്..പുരാതന വസ്തുക്കളുടെ പ്രദര്‍ശന മുറി പോലെ തോന്നി..അവർ ഓരോന്നും കണ്ട് മധ്യഭാഗത്തുള്ള ഇരിപ്പിടത്തിലേക്ക് നടന്നു...അവർ സീറ്റിലിരുന്നപ്പോഴേക്കും ഒരു വീൽചെയർ അകത്തെ മുറിയിൽനിന്നും ഒഴുകിയെത്തി...


കൊച്ചുകുട്ടികളുടെ മുഖഭാവമുള്ള മെലിഞ്ഞുനീണ്ട വൃദ്ധനെ വീൽചെയറിലിരുത്തി, ഒരു യുവതി അവരുടെ മുന്നിലേക്ക് എത്തിച്ചു... ഒരു നിമിഷം അവരെ ചൂഴ്ന്നു നോക്കിയശേഷം ഒരു പാവ സംസാരിക്കുന്നതുപോലെ അയാൾ പറഞ്ഞു.

ഹായ് ഗേൾസ്...നിങ്ങളാണെന്റെ വീടുതേടി വന്നവരല്ലേ.. കണ്ടീഷൻസ് ഓകെയാണെങ്കിൽ ക്യാഷ് തന്ന് എഗ്രിമെന്റ് സൈൻ ചെയ്യാം...ഓകെ അവർ എഗ്രിമെന്റ് വായിച്ചുനോക്കി...ആ മെസേജിലുണ്ടായിരുന്നു നിബന്ധനകൾ മാത്രമാണ് ആ എഗ്രമെന്റിലുണ്ടായിരുന്നത് 11 മാസമാണ് കാലവധി. 

ശ്വേതയെ നോക്കി വോൾഗ പുരികമുയർത്തി..ഓകെയെന്ന അർഥത്തിൽ വോൾഗ മുഖം ചലിപ്പിച്ചു..ഇരുവരുടെയും ഒപ്പ് ആ പേപ്പറിൽ വീണു. ഒരു കാർഡ് അവരുടെ മുന്നിൽ വീണു..അവരെന്തെങ്കിലും ചോദിക്കാനാവുന്നതിനുമുമ്പ്, അ വീൽചെയർ പിന്നിലേക്ക് നീങ്ങി...ഒരു വശത്തേക്ക് പോയി..ഒരു നിമിഷം പകച്ചുനിന്നശേഷം ഇരുവരും പുറത്തേക്കിറങ്ങി.

അഭിപ്രായങ്ങള്‍