വിരമിക്കാറായോ, ഇതാ സുരക്ഷിതമായ ഒരു പെൻഷൻ പദ്ധതി/atal-pension-yojana



അസംഘടിത മേഖലയിലാണോ ജോലി, വിരമിക്കലിനുശേഷം എന്തെന്ന് വിദൂരമായി ആലോചിച്ചു തുടങ്ങിയോ, എങ്കിൽ

വിരമിക്കലിന് ശേഷം ഒരനിശ്ചിത തുക പെൻഷനായി ലഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ന്റ്ഗവൺമെ വാഗ്ദാനം ചെയ്യുന്ന സുരക്ഷിതവും ആകർഷകവുമായ പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എപിവൈ).  അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആളുകളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.


1. നിക്ഷേപ തുകയും കാലാവധിയും അനുസരിച്ച് 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ നൽകും. 


2.18നും 40നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ ഏതൊരു പൗരനും അടൽ പെൻഷൻ യോജന പദ്ധതിയിൽ ചേരാം . 


3.എപിവൈ അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾക്ക് ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.


4. എൻറോൾമെന്റിന് ആധാർ നിർബന്ധമല്ലെങ്കിലും, നിങ്ങളുടെ അടൽ പെൻഷൻ യോജന അക്കൗണ്ടിൽ ആനുകാലിക അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നതിന് രജിസ്ട്രേഷൻ സമയത്ത് നിങ്ങളുടെ ആധാർ, മൊബൈൽ നമ്പർ എന്നിവ ബാങ്കിന് നൽകാം


6. അടൽ പെൻഷൻ യോജന രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. 


7. ആവശ്യമായ ബാലൻസ് നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലോ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലോ സൂക്ഷിക്കുക.


8. ഒരാൾ 60 വയസ്സ് വരെ പദ്ധതിയിൽ പതിവായി വിഹിതം നൽകേണ്ടതുണ്ട്, അതിനുശേഷം ഒരു നിശ്ചിത തുക പ്രതിമാസ പെൻഷൻ ആരംഭിക്കും. 


9. 60 വയസ് മുതൽ വരിക്കാരന് ലഭിക്കുമെന്ന് ഉറപ്പുനൽകുന്ന ഒരു നിശ്ചിത തുകയാണ് പെൻഷൻ തുക. 


10. എപി‌വൈയിലെ നിക്ഷേപം 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം ഇളവ് നേടാൻ യോഗ്യമാണ്. 


Atal Pension Yojana (APY) is a government-initiated pension scheme for unorganised sector workers 

അഭിപ്രായങ്ങള്‍