വോൾഗ തന്റെ നോട്ട്പാഡ് സേവ് ചെയ്തു. എന്നിട്ട് ഓൺലൈൻ ന്യൂസ് തുറന്നു. വായിക്കാൻ തുടങ്ങി. സ്ക്രോള്‍ ചെയ്ത് അലസമായി പോകുമ്പോൾ ആ പരസ്യം കണ്ണിലുടക്കി. കുറഞ്ഞവാടകയ്ക്ക് വീട്, നിബന്ധനയ്ക്ക് വിധേയം. നിബന്ധനകൾ എന്താണെന്നറിയാൻ പരസ്യത്തിൽ ക്ളിക്ക് ചെയ്ത് ആകാംക്ഷയോടെയിരുന്നു.
പേജ് തുറന്നുവന്നു, മനോഹരമായ വീടിന്റെ വിവിധ ആംഗിളിലുള്ള ഫോട്ടോകൾ. നിബന്ധനകൾക്കായി 91***** എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് സന്ദേശം അയക്കുക. വോൾഗ തന്റെ മൊബൈലിൽ നമ്പർ സേവ് ചെയ്ത് ഒരു ക്വസ്റ്റ്യൻ മാർഡക്ക് അയച്ചു...സെക്കന്റുകൾ അക്കമിട്ട് നിബന്ധനകളെത്തി 1. 18നും 29നും ഇടയിൽ പ്രായമുള്ള പെണ്‍കുട്ടികൾക്കാണ് അവസരമുള്ളത്.
2. 6 മുറികളാണ് വീട്ടിലുള്ളത്, 6 പേർക്ക് ഷെയർ ചെയ്ത് ഉപയോഗിക്കാം.
3.ഒരാള്‍ക്ക് മാസവാടക 100 രൂപ മാത്രം നൽകിയാൽ മതിയാകും.
4.വസ്ത്രങ്ങൾക്ക് വീടിന്റെ അകത്ത് നിരോധനമാണ്
5. നിബന്ധനകളിൽ മാറ്റം വരുത്തുന്നതായിരിക്കില്ല
വോൾഗ, തലകുടഞ്ഞ് വീണ്ടും നോക്കി, എന്തൊരു വിചിത്രം പക്ഷേ റെന്റ് മോഹിപ്പിക്കുന്നതാണ്. അവൾ മൊബൈലിൽ നോക്കി പുറത്തേക്ക് നടന്നു.
ഗ്ളാസ് ഡോർ അടച്ചിട്ടിരുന്നത് ശ്രദ്ധിക്കാതെ അവളുടെ നെറ്റി ചെന്ന് ഡോറിലിടിച്ചു. അവൾ തിരിഞ്ഞുനോക്കി. പൊട്ടിച്ചിരികൾ ഉയരുന്നു. കൈകൊണ്ട് ഒരു ആക്ഷൻ കാണിച്ച് നെറ്രി തടവി അവൾ പുറത്തേക്കിറങ്ങി.
താഴത്തെ ഫ്ളോറിലെ ബ്യൂട്ടിപാർലറിലേക്ക് അവൾ നടന്നുചെന്നു.. ഹായ് പിങ്കി ശ്വേത എവിടെ...ഒരു സോസേജ് വായിലേക്ക് വയ്ക്കുന്ന തിരക്കിനിടെ റിസപ്ഷനിസ്റ്റ് പിങ്കി, അകത്തെ റൂമിലേക്ക് ആംഗ്യം കാണിച്ചു..വോൾഗ ചില്ല് വാതിലിലൂടെ അകത്തേക്ക് നോക്കി.കസേരയിൽ മലർന്നുകിടക്കുന്ന സ്ത്രീയുടെ മുഖത്തെ രോമങ്ങള്‍ നിർദ്ദയം പിഴുതുരസിക്കുകയാണ് ശ്വേത...പതുക്കെ വോൾഗ ചില്ലിൽ മുട്ടി....തന്റെ കൈയ്യിലെ വാക്സ് അവരുടെ താടിയിൽ പുരട്ടിയശേഷം വോൾഗ വന്നു വാതിൽ തുറന്നു.
എന്തെടീ...ജോലി ചെയ്യാൻ തമ്മസിക്കൂല്ല....നോ മാന്‍..ഞാൻ ഒരു റൂം കണ്ടെത്തി,, മന്ത്ലി 100 ബക്ക്സ് ഒൺലി.. ശ്വേത കണ്ണുമിഴിച്ചു..100 ബക്ക്സ് റൂം..റെയിൽവെസ്റ്റേഷൻ പ്ളാറ്റ്ഫോം ടിക്കറ്റിന് 15 രൂപയാവുമല്ലോ?..യെസ്. ജസ്റ്റ് ലുക്ക് ദിസ് കണ്ടീഷൻ അപ്ളൈ.. തുടരും..
malayalam web novel, malayalam pdf novel, free malayalam pdf
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.