ഗൂഗിൾ പേ, ഫോൺപേ-ബാങ്ക് അക്കൌണ്ടുമായി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ-google pay or Tez and phone pay in Phone

 

ഡിജിറ്റൽ വാലറ്റുകൾ–ഗൂഗിൾപേ, ഫോൺപേ-

ഗൂഗിൾപേ, ഫോൺപേ, ഭിം തു‌ടങ്ങിയ  ഡിജിറ്റൽ വാലറ്റ് പ്ളാറ്റ് ഫോമുകൾ  ഇത്തരം പല സേവനങ്ങളും ഏകോപിപ്പിച്ച് എളുപ്പമാക്കാൻ സഹായകമാകും. ഇവ എങ്ങനെ ഫോണിൽ സെറ്റ് ചെയ്യുമെന്ന് പരിശോധിക്കാം.


എന്താണ് യുപിഐ

നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും റിസർവ് ബാങ്കും ചേർന്നുതയ്യാറാക്കിയ പണമിടപാടിനുള്ള ഏകീകൃത ആപ്ലിക്കേഷനാണിത്. ഏത്‌ രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിലും പണം കൈമാറാനാകും. ഓൺലൈനായോ ഓഫ്‌ലൈനായോ ഉപയോഗിക്കാം. വികേന്ദ്രീകൃത ശൃംഖലാസംവിധാനമാണ് ഇതിനുപയോഗിക്കുന്നത്. 

പണം നൽകേണ്ടയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലും അറിയണമെന്നില്ല. നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ എന്നിവ ആവശ്യമില്ല. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ്  ഉപയോഗം, നിങ്ങളുടെ കാർഡുകളും കൂട്ടിച്ചേർക്കാനാകും.


ഗൂഗിൾ പേ

നിങ്ങളുടെ മൊബൈലിൽ ഉപയോഗിക്കുന്ന അതേ ഫോൺ നമ്പർ തന്നെയാകണം ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതും. ഇക്കാര്യം ഉപയോഗിക്കുന്നതിനു മുൻപ് ശ്രദ്ധിക്കുക. എന്നാൽ മാത്രമേ ഗൂഗിൾ പേ പ്രവർത്തിക്കുകയുള്ളൂ. ഉപയോഗക്രമം 1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്പ് ഡൌൺലോഡ് ചെയ്യുക. 2. ആപ്പ് ഓണാക്കിയ ശേഷം ഭാഷ തിരഞ്ഞെടുക്കുക. 3. സ്മാർട്ട്ഫോണിൽ തന്നെ ഉപയോഗിച്ചിരിക്കുന്ന ബാങ്ക് അക്കൌണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ നൽകുക. 4. ചില പെർമിഷൻസ് ചോദിക്കും. അതെല്ലാം അംഗീകരിക്കുക. 5. ഗൂഗിൾ അക്കൌണ്ടിൽ കയറി കണ്ടിന്യൂ ക്ലിക്ക് ചെയ്യുക 6. ഓ.റ്റി.പി നിങ്ങളുടെ ഫോണിൽ ലഭിക്കും. അതിനു ശേഷം കണ്ടിന്യൂ കൊടുക്കുക. 


ഗൂഗിൾ പേ ബാങ്ക് അക്കൌണ്ടുമായി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ


ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാനായി പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം വെരിഫിക്കേഷന്‍ പ്രോസസ്സ് കൂടി നടത്തുക. ശേഷം ആപ്പ് ഉപയോഗിക്കാം. പേമെന്റ് നടത്തുന്നതെങ്ങനെ ഗൂഗിള്‍ പേ ആപ്പ് ഓണാക്കി താഴേക്കു പോകുമ്പോള്‍ ആപ്പ് ഉപയോഗിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുടെ ലിസ്റ്റ് കാണാന്‍ കഴിയും.

 ആര്‍ക്കാണോ പണമയക്കേണ്ടത് അയാളുടെ കോണ്ടാക്ട് സെലക്ട് ചെയ്ത ശേഷം അയക്കേണ്ട തുക എത്രയെന്ന് നല്‍കുക. പ്രൊസീഡ് ടു പേ ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം യു.പി.ഐ പിന്‍ കൂടി നല്‍കിയാല്‍ പേമെന്റ് നടക്കും

അഭിപ്രായങ്ങള്‍