വിദേശ ഭാഷകൾ ഓൺലൈനായി പഠിക്കാം, കുറഞ്ഞ ഫീസുമായി അസാപ്

വിദേശ ഭാഷകൾ ഓൺലൈനായി പഠിക്കാൻ സർക്കാർ നൈപുണ്യ പരിശീലന കേന്ദ്രമായ അസാപ്
അവസരമൊരുക്കുന്നു.ഗോ-ഥെ സെൻട്രവുമായി ചേർന്ന് ജർമൻ കോഴ്സും, അലുമ്നി സൊസൈറ്റി ഓഫ് അയോട്സുമായി ചേർന്ന് ജാപ്പനീസും,അലയൻസ് ഫ്രാൻകേയ്സുമായി ചേർന്ന് നടത്തപെടുന്ന ഫ്രഞ്ച് കോഴ്സും ആഴ്ചയിലുടനീളമോ വാരാന്ത്യങ്ങളിലായോ പഠിക്കാൻ അവസരമുണ്ട്.

ഉയർന്ന നിലവാരത്തിലും പരിമിതമായ ഫീസിലും പഠിക്കാവുന്ന കോഴ്സിൽ ചേരുവാൻ പതിനഞ്ചു വയസ്സാണ് മിനിമം യോഗ്യത.കോഴ്സിൽ ഉടനടി ചേരുവാൻ https://skillparkkerala.in/foreign-language-training/ എന്ന ലിങ്കിലൂടെയോ www.asapkerala.gov.in എന്ന അസാപ് വെബ്സൈറ്റിലൂടെയോ ഓഗസ്റ്റ് 21ന് മുൻപ് രജിസ്റ്റർ ചെയ്യുകവിശദവിവരങ്ങൾക്ക് 9495999668, 8330028736 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

അഭിപ്രായങ്ങള്‍