www.wss.kseb.in എന്ന വെബ് പോര്‍ട്ടല്‍ വഴിയും കെഎസ്ഇബി മൊബൈല്‍ ആപ്പ് വഴിയും ബില്‍ തുക അടയ്ക്കാം.നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നീ സംവിധാനങ്ങള്‍ വഴി അടക്കാവുന്നതാണ്.പേറ്റീയെം, ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും അധിക തുക നല്‍കാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാം.
എങ്ങനെ ബിൽ അടയ്ക്കാം
കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി, ക്വിക്ക് പേ ഓപ്‌ഷനിൽ (http://wss.kseb.in/selfservices/quickpay) ക്ലിക്ക് ചെയ്യുക. അപ്പോൾ തുറന്നുവരുന്ന പേജിൽ നിങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പറും ബിൽ നമ്പറും എൻ്റർ ചെയ്യുക.ഇ-മെയിൽ ഐഡി കൂടി നൽകി 'Proceed to Pay Bill' എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ അടയ്ക്കാനുള്ള ബില്‍ തുക, അവസാന തീയതി എന്നിവ കാണിക്കും. ഈ പേജിന്റെ താഴെ Select Payment എന്ന ഓപ്‌ഷനില്‍ നിന്നും നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഓപ്‌ഷൻ തെരഞ്ഞെടുക്കുക. ശേഷം അടുത്ത പേജില്‍ 'Confirm Payment' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത മുന്നോട്ട് പോയി പേയ്‌മെന്റ് നടത്താം.
പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ആയതിനുശേഷം ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. 48 മണിക്കൂറിനു ശേഷവും ഈ കൺഫർമേഷൻ നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ സെക്ഷന്‍ കോഡ്, കണ്‍സ്യൂമര്‍ നമ്പര്‍, ബില്ല് അടച്ച് തിയതി, ബില്‍ നമ്പര്‍ എന്നിവ സഹിതം itpaymentsupport@ksebnet.com എന്ന ഇ-മെയിൽ വിലാസത്തിൽ കെഎസ്ഇബിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.