Secret Book codes/ ആർക്കും വായിക്കാനാവാത്ത ഒരു പുസ്തകം; അത്യന്തം ദുരൂഹമായ ഈ പുസ്തകത്തെക്കുറിച്ച് അറിയാമോ?
നിങ്ങൾ ചിലപ്പോൾ ഭാഷ ശരിക്കറിയാത്ത ഒരു പുസ്തകം വായിക്കാനെടുത്തിട്ടുണ്ടാവും എന്നാൽ ആർക്കും ഇതുവരെ വായിക്കാനാവാത്ത ഒറു പുസ്തകത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?, അനായാസം വായിക്കാനും മനസ്സിലാക്കാനുമൊന്നും സാധിക്കാത്തവിധം മാറ്റിയെഴുതുന്ന വിദ്യയെ പൊതുവായി ഗൂഢലേഖനം (ക്രിപ്റ്റോഗ്രഫി) എന്നു പറയും. ഇൻഫെർണോയും ഡാവിഞ്ചികോഡുമൊക്കെ ക്രിപ്റ്റോഗ്രഫിയെ പരാമർശിക്കുന്ന പുസ്തകങ്ങളാണ്. ചരിത്രകാരന്മാരെ കുഴക്കുന്ന ഒരു പുസ്തകം യേൽ സർവകലാശാലയുടെ ഗ്രന്ഥപ്പുരയിലുണ്ട്. 240 പേജുകളിൽ പരന്നു കിടക്കുന്ന ദുരൂഹത.
വിൽഫ്രിഡ് വോയ്നിക് എന്ന പ്രാചീന ബുക്ക്സെല്ലർ 1912ൽ കണ്ടെത്തിയ ഈ പുസ്തകം വോയ്നിക് രേഖയെന്നാണ് അറിയപ്പെടുന്നത്. കയ്യെഴുത്തുപ്രതി ഓരോ പേജും അറിയപ്പെടാത്ത ഭാഷയിലാണ്. ചില പേജുകൾ നഷ്ടപ്പെട്ടെങ്കിലും 240 ഓളം പേജുകൾ ബാക്കിയായിട്ടുണ്ട്. ഇടത്തുനിന്നും വലത്തോട്ടാണ് കയ്യെഴുത്ത് പ്രതി എഴുതിയിരിക്കുന്നത്. പ അജ്ഞാതമായ പ്രതീകങ്ങളും ഇതുവരെ ഭൂമുഖത്ത് ആരും കണ്ടെത്താത്ത സസ്യങ്ങളുടെ ചിത്രങ്ങളുമാണ് പേജുകളിൽ.യ
ഈ പുസ്തകം 15-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നാണ് കാലനിർണ്ണയ വിശകലനനത്തിൽ വ്യക്തമായത്. നിരവധി ക്രിപ്റ്റോഗ്രാഫർമാരാണ് ഈ പുസ്തകത്തിലെ കോഡുകൾ ഡികോഡ് ചെയ്യാനുള്ള ശ്രമം നടത്തിയത്. യേൽ സർവകലാശാലയിലെ ബീനെക്ക് ലൈബ്രറിയിലാണ് ഈ പുസ്തകം സൂക്ഷിച്ചുവച്ചിരിക്കുന്നത്.
ഇന്ത്യാനാ ജോണ്‍സ് എന്ന ഹോളിവുഡ് സാങ്കല്‍പ്പിക കഥാപാത്രം ദ ഫിലോസഫേഴ്സ് സ്റ്റോൺ എന്ന ചിത്രത്തിൽ രഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിച്ചിരുന്നു.
ചില ഗവേഷകരുടെ അഭിപ്രായത്തിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ആരോ കാണിച്ച കബളിപ്പിക്കലാണ് ഇത്. ഈ എഴുത്തിൽ ഒരു രഹസ്യവും ഇല്ലെന്നും കോഡഴിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർ പറയുന്നു. ചിലപ്പോൾ ആരോ കണ്ടെത്തിയ ഏതെങ്കിലും രഹസ്യഭാഷയാവും ഇതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പുസ്തകത്തിന്റ രഹസ്യം തിരിച്ചറിഞ്ഞെന്ന് അവകാശവാദമുന്നയിക്കുന്നവരുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ആർക്കും ലഭിച്ചിട്ടില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.