cannibal club/ കാനിബാൾ ക്ലബ് /കഥ/ഭാഗം 1


ചെന്നൈയിലെ വീട്ടിൽനിന്നിറങ്ങി,,,,കാറിൽ കയറുന്നതിനിടെ അയാൾ പുറത്തേക്ക് നോക്കി...കാർ ഒഴുകി നീങ്ങി... ആരും
പിന്തുടരുന്നില്ലെന്ന ധൈര്യത്തിൽ അയാൾ കാറിലേക്ക് ചാഞ്ഞിരുന്നു...തന്റെ മുന്നിൽ നിശ്ചിത അകലത്തിൽ പോകുന്ന
ട്രെക്ക് ഒരു നിമിഷം അസ്വസ്ഥതയുണ്ടാക്കി.. ഡ്രൈവറോ‌ട് ഓവർ ടേക്ക് ചെയ്യാൻ അയാൾ ആവശ്യപ്പെട്ടു...മുന്നോട്ട്
ചെല്ലുന്തോറും വേഗം കൂട്ടി ട്രക്ക് വഴിതടസമുണ്ടാക്കി.


വാഹനത്തിന്റെ പിന്നാലെ വേഗത്തിൽ സഞ്ചരിക്കവേ വലിയ ശബ്ദത്തില്‍ ട്രക്കിന്റെ പിൻവാതിൽ റോഡിലേക്ക് വീണ്
നിലത്തുരഞ്ഞു ബ്രേക്ക് അമർത്തുന്നതിനുമുമ്പ് വാഹനം ട്രക്കിനകത്തേക്ക് ഇരച്ചുകയറി..റബർഫോമുള്ള മെത്തയിലേക്ക്
ഇ‌ടിച്ചുകയറിയ വാഹനത്തിന്റെ എയർബാഗുകളെല്ലാം വിടർന്നു..പെട്ടെന്നുണ്ടായി ആഘാതത്തിൽ ചെറിയാന്റെ
ബോധംമങ്ങി....
..................



കമ്മീഷണർ ജിനദേവൻ ദീപയെയും ചെറിയാനെയും സാബുമോനെയും വിലങ്ങുവയ്ക്കാൻ നിർദ്ദേശിച്ചു. റഹ്മാൻ നിങ്ങള്‍
ചെയ്ത സഹായത്തിനുനന്ദി, പക്ഷേ മാപ്പുസാക്ഷിയെന്ന പേരിൽ ഞങ്ങൾ ദീപ്തിയെ ഒഴിവാക്കുന്നു. പക്ഷേ കേസ്
എപ്പോഴെങ്കിലും ഇനിയും പൊങ്ങിയാൽ എനിക്ക് പ്രശ്നമുണ്ടാകരുത്...ഇല്ല ദീപ കുറ്റമേൽക്കാൻ തയ്യാറാണെന്ന്
അറിയിച്ചിട്ടുണ്ട്.

കാനിബാൾ ക്ളബ്?. കമ്മീഷണർ ചോദിച്ചു..അത് നി വിട്ടേക്ക് സാർ...ചിലരുടെ മനസ്സിൽ നിൽക്കുന്ന വേരുറച്ച ഒരു
പ്രാകൃതമനസ്ഥിതി ആണ് അത്. രണ്ട് ജീവൻ അവസാനിപ്പിച്ചവർക്കുള്ള ശിക്ഷ മാത്രമേ നിങ്ങൾക്ക് കൊടുക്കാനാവൂ.
അപമാനിച്ചെന്ന പരാതിയുമായി ഒരു മൃതശരീരവും വരില്ല. ഒരു തെളിവും കിട്ടുകയുമില്ല.ഒരു ഗ്ളാസിനപ്പുറത്തുനിന്നും
ദീപ്തി ദീപയെയും സാബുമോനെയും നോക്കി...ദീപയെ ചേർത്തുപിടിച്ച് നരേന്ദ്രൻ അകത്തേക്ക് കൊണ്ടുപോയി..
അവളുടെ മുഖത്തെ സ്റ്റിച്ചുകളിലൂടെ ഒഴുകിയ കണ്ണീരൊപ്പി...
........................................


വിധികഴിഞ്ഞ് വക്കീലൻമാർ പുറത്തേക്കുവന്നു, പത്രക്കാർ അവരെ പൊതിഞ്ഞു...ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു
പൊലീസ് വാൻ റോഡിലേക്ക് കുതിച്ചു...പിന്നാലെ ചാനൽ വാഹനങ്ങളും...ഹോണ്‌ട‌ട് ഹൗസ് സീസൺ 2ന്റെ ഒരു
ബ്രാൻഡിംഗ് ചെയ്ത വാഹനം റോഡിലൂടെ പാഞ്ഞുപോകുന്നത് നോക്കി ആൾക്കൂട്ടത്തിനിടയിൽനിന്ന്
ഒരു കഷണ്ടിക്കാരൻ കിളവൻ തിരിഞ്ഞുനടന്നു...അയാൾ നടന്നുപോയ പാതയിലേക്ക് ഇലകൾ പൊഴിഞ്ഞുവീണു..


അഭിപ്രായങ്ങള്‍