accupressure benefit/ശരീരത്തിലെ ചില രഹസ്യ സ്ഥാനങ്ങള്‍



 ഗുരുതരമായ രോഗങ്ങളല്ലെങ്കിൽ ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം അക്യുപ്രഷർ പോലെയുള്ളവയും പരീക്ഷിച്ചു നോക്കാം. പാര്‍ശ്വഫലങ്ങളില്ലെന്നതിനാലും ആത്മവിശ്വാസം  വർദ്ധിക്കാൻ സഹായിച്ച് ഒരു പ്ളാസിബോ പോലെ പ്രവർത്തിക്കുന്നതിനാൽ മർമ്മസ്ഥാനങ്ങളിൽ പതിയെ മർദ്ദം ചെലുത്തിയുള്ള ഈ ചൈനീസ് ചികിത്സാരീതി പരീക്ഷിക്കുന്നതതിൽ തെറ്റൊന്നുമില്ല. ശരീരത്തിലെ ചില രഹസ്യ സ്ഥാനങ്ങൾ പരിശോധിക്കാം.



1. കാലിന്റെ അടിഭാഗത്ത് രണ്ടാമത്തെയും മൂന്നാമത്തെയും വിരലിന്റെ താഴെ സമ്മർദ്ധം ചെലുത്തുന്നത് മൂത്രാശയ അണുബാധ പോലെയുള്ള അസുഖങ്ങൾക്ക് ആശ്വാസം നൽകും.

2. കാലിലെ രണ്ടാമത്തെ വിരലിന്റെ അഗ്രഭാഗത്തെ സമ്മർദ്ദ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയാൽ എക്കിട്ടം, ഓക്കാനം, വിശപ്പില്ലായ്മ എന്നിയ്ക്ക് പരിഹാരമാകും.

3. ആദ്യത്തെയും രണ്ടാമത്തെയും വിരലിന്റെ മധ്യത്തിൽ മുകളിലായി സമ്മർദ്ദം ചെലുത്തുന്നത് കണ്ണിന്റെ പ്രശ്നങ്ങൾക്കും സൈനസ് പ്രശ്നങ്ങൾക്കും ആശ്വാസമേകും.

4. ഉപ്പൂറ്റിയും കാലും തമ്മിൽ ചേരുന്ന ഭാഗത്ത് സമ്മർദ്ദം ചെലുത്തിയാൽ തൊണ്ടവേദനക്കും പല്ലുവേദനയ്ക്കും ആസ്ത്മ, ആർത്രൈറ്റിസ് രോഗങ്ങൾക്കും പരിഹാരമാകും.

5. കാലിന്റെ അടിവശത്ത് കാൽപ്പാദത്തിന്റെ മധ്യഭാഗത്ത് വലത്തെ വിരലിന്റെ താഴെയായി സമ്മർദ്ദം ചെലുത്തിയാൽ വയറിലെ അസ്വസ്ഥതകളും വയറിളക്കവും ചർദ്ദിയും പോലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും.

6. തള്ളവിരലിന്റെയും രണ്ടാമത്തെയും വിരലിന്റെ താഴെ മധ്യഭാഗത്തായി സമ്മർദ്ദം ചെലുത്തിയാൽ മാനസിക പിരിമുറുക്കം, തലവേദന, ആർത്തവ സംബന്ധമായ വേദന എന്നിവയ്ക്ക് പരിഹാരമാകും.

അഭിപ്രായങ്ങള്‍