ആരാണീ സൂപ്പർമാൻ–Who is Superman

സൂപ്പർമാനെന്ന അതിമാനുഷ കഥാപാത്രത്തെക്കുറിച്ച് അറിയാമല്ലോ.എന്നാൽ അറിയാത്തവർക്കായി കുറച്ച് വിവരങ്ങൾ. സൂപ്പര്‍മാന്‍റെ സ്രഷ്ടാക്കള്‍ ജെറി സീഗലും ജോ ഷൂസ്റ്ററുമാണ് ✎. ക്രിപ്റ്റോണ്‍ എന്ന ഏതോ അന്യഗ്രഹത്തിലാണ് സൂപ്പര്‍മാന്‍ ജനിച്ചത്.🌏

കാള്‍-യെല്‍ എന്ന പേരാണ് സൂപ്പർമാന് ഉണ്ടായിരുന്നത്,  ക്രിപ്റ്റോണ്‍ സ്ഫോടനത്തില്‍ നശിക്കുന്നതിന് മുമ്പായി സൂപ്പര്‍മാന്‍റെ പിതാവ് ശാസ്ത്രജ്ഞനായ ജോര്‍യെല്‍ സൂപ്പര്‍മാനെ  ഭൂമിയിലേക്ക് ഒരു സ്പേസ് ഷിപ്പിൽ അയച്ചു.🚀

കെന്റ് എന്ന് പേരുമിട്ടു  സൂപ്പര്‍മാനെ കണ്ടെത്തുകയും വളര്‍ത്തുകയും ചെയ്തത് കർഷകനും ഭാര്യയുമാണ്.👶  അമാനുഷികമായ പല കഴിവുകളും തനിക്കുള്ളതായി സൂപ്പര്‍മാന് മനസ്സിലാവുകയും  ലോകത്തെ നശിപ്പിക്കാനെത്തുന്നവർക്കെതിരെ പോരാട്ടം ആരംഭിക്കുകയും ചെയ്തു. ആക്ഷന്‍ കോമിക്കുകളില്‍ സൂപ്പർമാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1938 ജൂണിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ ഒന്ന്.

നിരവധി കഴിവുകളാണ് ബാറ്റ്മാന് ടി വി പരമ്പരകളും കോമിക് സീരീസുകളും നൽകിയിരിക്കുന്നത്. പറക്കലും ഭാരമുയർത്തലും ആയുധങ്ങളേൾക്കാത്ത ശരീരവും മനുഷ്യസാധ്യമായ കാഴ്ചശക്തിയുമൊക്കെയാണ് സൂപ്പർമാന് ഉള്ളത്.

ചിത്രത്തിന് കടപ്പാട്–മാന് ഓഫ് സ്റ്റീൽ സിനിമ

അഭിപ്രായങ്ങള്‍