ഭൂമിയെന്ന ഗ്രഹത്തിന് പുറത്ത് ജീവിക്കാനാവുന്ന ഒരു ഭൂമി, ശാസ്ത്രകാരൻമാരുടെ ഇഷ്ടവിഷയമാണ് ഇത്. ചൊവ്വ പോലെയുള്ളവയിൽ ജീവന് നിലനിന്നിരുന്നെന്നുള്ള വാദങ്ങളൊക്കെ അവതരിപ്പിക്കുമ്പോഴും വലിപ്പത്തിലും ഗുരുത്വാകര്‍ഷണ ശക്തിയിലും ഭൂമിയുമായി വളരെയധികം സാമ്യം പുലര്‍ത്തുന്ന ഭൂമിയുടെ സഹോദരഗ്രഹം എന്നാണറിയപ്പെടുന്ന ശുക്രനെ നാം ഒഴിവാക്കാറാണ് പതിവ്. എന്നാലിപ്പോഴിതാ പുതിയ പഠനം പുറത്തുവന്നിരിക്കുന്നു.
സൂര്യനിൽ നിന്നുള്ള ദൂരം കണക്കാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും കാർബണ്‍ ഡയോക്സൈഡിൽ പൊതിഞ്ഞതായതും താപനില ഉയർന്നതുമായ ശുക്രനിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യത തുലോം വിരളമാക്കുന്നു. എന്നാൽ ഭൂമിയിലേത് പോലെ ശുക്രനിലും സമുദ്രങ്ങളുണ്ടായിരുന്നെന്നും അന്തരീക്ഷ താപനില ഉയര്‍ന്നതിനാല്‍ അവ പിന്നീട് വറ്റിപ്പോയതാകാം എന്നും ശാസ്ത്രജ്ഞര്‍ കരുതിയിരുന്നു. അതെ, നാസയുടെ പുതിയ പഠനങ്ങളും ഈ നിഗമനത്തിലാണ് എത്തുന്നത്.
ഒരു കാലത്ത് ശുക്രനിൽ ഭൂമിയിലേതുപോലെ നല്ല അന്തരീക്ഷമുണ്ടായിരുന്നുവെന്നും സമുദ്രങ്ങളുണ്ടായിരുന്നുവെന്നും പഠനങ്ങൾ പറയുന്നു. ഭാവിയിലെ ഭൂമിയുടെ അവസ്ഥ വിശദീകരിക്കുന്ന അതേ ഗ്രഹപ്രവചന കമ്പ്യൂട്ടര്‍ മോഡലാണ് ശുക്രന്റെ കാര്യത്തിലും ഉപയോഗിച്ചിരിക്കുന്നത്. ശുക്രന് ഇപ്പോഴത്തെപ്പോലെ അമ്ലമേഘങ്ങളാൽ പൊതിഞ്ഞ ഒരു ഗ്രഹമായിരുന്നില്ലായെന്നാണ് ന്യൂയോർക്കിലെ നാസയുടെ ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സ്റ്റഡീസിലെ ഗവേഷകൻ മൈക്കൽ വേ പറയുന്നത്.
ഭൂമിയുടെ 90 മടങ്ങ് കാർബൺഡയോക്സൈഡ് നിറഞ്ഞ അന്തരീക്ഷമാണ് ശുക്രന്റേത്. ശുക്രന്റെ ഉപരിതല അന്തരീക്ഷമർദ്ദമാണെങ്കിൽ നമ്മുടെ സമുദ്രങ്ങളിലേക്ക് ആയിരക്കണക്കിന് മീറ്റർ താഴേക്ക് ഊളിയിടുന്നതിന് തുല്യവും. കാർബൺഡൈ ഓക്സൈഡ് നിറഞ്ഞ അന്തരീക്ഷവും അമ്ള മേഘങ്ങളും ശുക്രന്റെ അന്തരീക്ഷത്തെ ഹരിതഗൃഹപ്രവാഹമുള്ളതാക്കുന്നു.
ഇതേ ഹരിതഗൃഹപ്രവാഹമാണത്രെ ശുക്രനിലെ ജലത്തെ ബാഷ്പീകരിച്ചു കളഞ്ഞത്. ശുക്രനിലെ താപനില ഏകദേശം 462 ഡിഗ്രി സെൽഷ്യസാണ്. ശുക്രന്റെ പരിക്രമണത്തിന് വേണ്ടത് ഏകദേശം 224.65 ഭൗമദിനങ്ങളാണ്. മുമ്പ് ഭൂമിയുടേതിന് സമാനമായ പരിക്രമണമായിരുന്നുവെന്നും എന്നാൽ കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് ശുക്രന്റെ അന്തരീക്ഷത്തിന്റെ കട്ടി വർദ്ധിച്ചതുംമറ്റും ഇന്നത്തെ മെല്ലെപ്പോക്കിന് കാരണമായതെന്ന് ഗവേഷകർ പറയുന്നു. ഈ പഠനം പുറത്തുവന്നിരിക്കുന്നത് ജേണൽ ഓഫ് ജിയോഫിസിക്കൽ റിസേർച്ച് ലെറ്ററിലാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.