കോട്ടയത്ത് ടൂറ് പോകാൻ പറ്റിയ സ്ഥലങ്ങൾ–kottayam tour


വിമലഗിരി പള്ളി

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്ത്യൻ പള്ളിയാണ് കോട്ടയം നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്താണ്  വിമലഗിരി പള്ളി സ്ഥിതി ചെയ്യുന്നത്.
ഗ്രോത്തിക് ഘടനയിലാണ് വിമലഗിരിപ്പള്ളി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. 172 അടിയാണ് ഇതിന്റെ ഉയരം.


വാഗമൺ

കോട്ടയം നഗരത്തിൽ നിന്നും ഏകദേശം 65 കിലോമീറ്ററോളം ദൂരമാണ് വാഗമൺവരെ.പൈന്‍മരങ്ങളും തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളുമാണ് വാഗണിന്റെ പ്രത്യേകത.
തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്.പാരാഗ്ളൈഡിംഗ് പോലുള്ള സാഹസിക വിനോദങ്ങളും ഇവിടെ നടക്കാറുണ്ട്.പാലൊഴുകും പാറ എന്ന െചറുവെള്ളച്ചാട്ടം അടുതാതണ്.
തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. വാഗമണിനടുത്തുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തേക്കടി, പീരുമേട്, കുളമാവ് എന്നിവയാണ്
Stay at Vagamon STD Code: 04869 Anannya Tourist home, PH-9847148965 Vagamon Hideout, PH-216166, 9447156000 Vagamon Heights, Ph: 248206 Indo-American I...

ഇലവീഴാപൂഞ്ചിറ

ഈ പ്രദേശത്ത് മരങ്ങളൊന്നുമില്ലാത്തതിനാലാണ്‌ ഈ പേര് വന്നത്.കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ.  ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.കൊച്ചിയാണ് ഏറ്റവുമടുത്തുള്ള വിമാനത്താവളം.ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ കോട്ടയവും.
ഏറ്റവും അടുത്ത ബസ് സ്റ്റാൻഡ് തൊടുപുഴയുമാണ്. സമീപത്തെ ടൂറിസ്റ്റ് സങ്കേതം ഇല്ലിക്കൽ കല്ല്
Accommodation: Poonchira resort (974651022)

ഇല്ലിക്കൽ കല്ല്

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്.ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണിത്. നീലക്കൊടുവേലിയുണ്ടാകുന്ന മലനിരകളാണിതെന്നാണ് വിശ്വാസം. ഇല്ലിക്കൽ കല്ലിന് തൊട്ടടുത്തെത്തണമെങ്കിൽ നരകപാലം ഗുഹവരെയുള്ള സാഹസിക ട്രക്കിങ് വേണം.കോട്ടയം ജില്ലയിലെ തലനാട് പഞ്ചായത്തിലെ മേലടുക്കത്തുനിന്ന് 22 ഹെയർപിൻ വളവുകൾ പിന്നിട്ട് ആറു കിലോമീറ്റർ വാഹനത്തിലെത്തിയാൽ ഇല്ലിക്കൽ താഴ്​വരയിലെത്താം.വാഗമൺ, ഇലവീഴാപൂഞ്ചിറ, വാഗമൺകുരിശുമല, തങ്ങൾപാറ എന്നിവയാണ് അടുത്തുള്ളമറ്റ്സ്ഥലങ്ങൾ

വൈക്കം പാലാക്കരി അക്വാ ടൂറിസം ഫാം

ബോട്ടിങ്ങിനും ചൂണ്ടയിടാനും കായൽക്കാറ്റേറ്റ് വലയൂഞ്ഞാലിലാടാനും സൗകര്യം. ഇവയെല്ലാം ചേർത്ത് 200 രൂപയുടെ പാക്കേജ്. ഇഷ്ടമായെങ്കിൽ  കോട്ടയം പാലാക്കരിയിലേക്ക് പോകാം.  10 രൂപ നല്‍കിയാൽ ചൂണ്ടയും ഇരയും ലഭിക്കും. തീർന്നില്ല, ചൂണ്ടയിൽ മീൻ കുരുങ്ങിയാൽ ന്യായവില നൽകി കൊണ്ടുപോരുകയുമാകാം.

പ്രവേശനം രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെയാണ് പ്രവേശനം. രാവിലെ എത്തുന്നയാൾക്ക് 6 മണിവരെയും ഫാമിൽ തുടരാം. ഉച്ചഭക്ഷണം ഉൾപ്പെടെ 200 രൂപയാണ് ഫീസ്. പെഡൽ – റോ ബോട്ട് സവാരിയും ഇതിൽ ഉൾപ്പെടുന്നു. വൈക്കത്തു നിന്ന് 9 കിലോ മീറ്ററും തൃപ്പൂണിത്തുറയിൽ നിന്ന് 25 കിലോ മീറ്ററും സഞ്ചരിച്ചാൽ ഫാമിലെത്താം.

താഴത്തങ്ങാടി ജുമാ മസ്ജിദ്

കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന താഴത്തങ്ങാടി ജുമാ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും പഴയ മുസ്‌ലീം ആരാധനാലയങ്ങളിലൊന്നാണ്.
നിര്‍മാണത്തിലെ മനോഹാരിതയും മരപ്പണികളും കൊണ്ട് പ്രശ്തമായ ഈ മസ്ജിദിന് ഏതാണ്ട് 1000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.
നിഴല്‍ ഘടികാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൌള്(അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന നിര്‍മാണം), തടിയില്‍കൊത്തിയെടുത്ത ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊടുത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍, ജുമുഅ പ്രാര്‍ഥന നിര്‍വഹിക്കുന്ന മിമ്പര്‍(വെള്ളിയാഴ്ച പ്രാര്‍ഥന നിര്‍വഹിക്കുന്ന പീഠം), അറബി ലിഖിതങ്ങളുള്ള മീസാന്‍ കല്ലുകള്‍ എന്നിവയുണ്ട്.സ്ത്രീകള്‍ക്കു സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നു. കോട്ടയം നഗരത്തിൽനിന്നും പരമാവധി 5 കിലോമീറ്റർ  കുമരകം റൂട്ടിൽ പോയാഴ്‍ താഴത്തങ്ങാടിയിലെത്താം.

പരുന്തുപാറ

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്.ശബരിമല കാടുകൾ ഇവിടുന്നു കാണാവുന്നതാണ്. മകരജ്യോതി ദർശിക്കുവാൻ മണ്ഡല കാലത്ത് ആയപ്പഭക്തർ ഇവിടെ എത്താറുണ്ട്.ഇവിടുത്തെ ഒരു പാറക്കെട്ടിന് മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട്. ഇത് ടാഗോർ പാറയെന്നറിയപ്പെടുന്ന

മർമല അരുവി

കോട്ടയം ജില്ലയിലെ പാല , ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടിൽ തീക്കോയിൽനിന്നും ഇല്ലികൽ പോകുന്ന വഴിക്കാണ്
മാർമാല അരുവി സ്ഥിതി ചെയ്യുനത്

വാവർ‌പള്ളി

കോട്ടയം ജില്ലയിലെ എരുമേലിയിൽ സ്ഥിതി ചെയ്യുന്ന ഒരു മുസ്ലീം ആരാധനാലയമാണ് വാവർ‌പള്ളി. കോട്ടയം നഗരത്തിൽ നിന്നും 53 കിലോമീറ്റർ അകലെയായിട്ടാണ് വാവർ പള്ളി സ്ഥിതി ചെയ്യുന്നത്.

പൂഞ്ഞാര്‍ കൊട്ടാരം

കോട്ടയത്തുനിന്നും പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം. രാജഭരണകാലത്തുപയോഗിച്ചിരുന്ന ഉപകരണങ്ങളും കെട്ടിടങ്ങളും ആരാധനാലയങ്ങളുമൊക്കെ കാണാം.


കുമരകം

ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ കുമരകം. വേമ്പനാട് കായലിന് തീരത്താണ് കുമരകം സ്ഥിതി ചെയ്യുന്നത്. കോട്ടയത്തുനിന്നും 15 കിലോമീറ്റർ അകലെയാണ്  കുമരകം,

കുമരകം പക്ഷി സങ്കേതം, റിസോർട്ടുകൾ, ആയുർവേദ കേന്ദ്രങ്ങൾ, ബോട്ടിംഗ്, കരിമീൻ കറിയോട് കൂടിയ ഷാപ്പുകൾ എന്നിവയാണ് കുമരകത്തിന്റെ പ്രത്യേകത.


ഇവിടെനിന്നും ആലപ്പുഴയിലേക്കും എറണാകുളത്തേക്കും പോകാനാകും. തണ്ണീർമുക്കം  വഴി ചേർത്തലയും ആലപ്പുഴയും പോവാനാകും. ആലപ്പുഴ മുഹമ്മ ബോട്ട് സർവീസ് 10 രൂപയേയുള്ളൂ, കുമരകം ബോട്ട് ജെട്ടിയിൽ നിന്നാണ് പുറുപ്പെടുന്നത്.


Vivanta by Taj - Kumarakom) · 5-star hotel- 0481 252 5711- RS 12146
Royal Riviera-₹ 3396 ₹ 4263)
0481 252 6702
dubai hotel-₹ 1360 -94470 52582

അഭിപ്രായങ്ങള്‍