ദ സ്ക്രീം- രഹസ്യങ്ങളുറങ്ങുന്ന ചിത്രം– ദ സ്ക്രീം- രഹസ്യങ്ങളുറങ്ങുന്ന ചിത്രം


ഡാവിഞ്ചിയുടെ മോണാലിസക്ക് ശേഷം ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്  സ്ക്രീം. നോർവീജിയൻ ചിത്രകാരൻ എഡ്വേർഡ് മങ്കിന്റെ രചനയാണ് ദി സ്ക്രീം.മോണാലിസയുടെ പുഞ്ചിരിയ്ക്കു പിന്നില്‍ ധാരാളം രഹസ്യങ്ങളുണ്ടെന്ന രീതിയില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതേപോലെ ചർച്ചകൾ നടന്ന ചിത്രമാണ് ദ സ്ക്രീം.
സായന്തനച്ചോപ്പു പടർന്ന ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ ഭീതിതനായി നിൽക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ദ സ്ക്രീം.  ഈ ചിത്രത്തിലെ ഭീതിതനായ മനുഷ്യന്റെ ചിത്രം നാം പലയിടങ്ങളിലും പുനരാവിഷ്കരിച്ച് കണ്ടിട്ടുണ്ട്. കപ്പുകളിൽ , ടീഷർട്ടിൽ, ഹൊറർ സിനിമകളിൽ എന്നിവടങ്ങളിലെല്ലാം  ഈ ചിത്രം കണ്ടിട്ടുണ്ട്.

ചിത്രത്തിന്റെ നാലു പതിപ്പുകൾ ചിത്രകാരൻ വരച്ചിരുന്നു. ആശങ്കയും ഭയവുമാണ് ചിത്രം പ്രതിഫലിപ്പിക്കുന്നത്. 11.99 കോടി ഡോളർ രൂപക്ക് ലേലത്തിൽ പോയ ഈ ചിത്രം ലോകത്തിലെ ഏറ്റവും വില കൂടിയ ചിത്രങ്ങളിലൊന്നാണ്. പിക്കാസോയുടെ ചിത്രമായിരുന്നു ഇതുവരെ ഏറ്റവും കൂടിയ വിലക്ക് വിറ്റുപോയത്.

 2010ൽ 10.65 കോടി ഡോളറാണ് ഈ ചിത്രത്തിന്റെ ലേലത്തിലൂടെ ലഭ്യമായത്.2012 മെയ്‌ മൂന്നിന് ഈ ചിത്രം വീണ്ടും ലേലം ചെയ്യപ്പെട്ടപ്പോൾ ലഭിച്ചത് 119.9 മില്യൺ ഡോളറാണ്[1][2] . ഈ മാസ്റ്റർപീസ് വരയ്ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ഒരിക്കൽ മങ്ക് എഴുതി,

ഒരു സായാഹ്നത്തിൽ ഞാനും എൻറെ രണ്ടു സുഹൃത്തുക്കളും നടക്കുകയായിരുന്നു. ആകാശം പെട്ടെന്നു ചുവന്നു. അതു കണ്ട് ഞാൻ വഴിയിൽ നിന്നു. ആകെപ്പാടെ ശ്വാസം മുട്ടുന്നതുപോലെ തോന്നി. എൻറെ സുഹൃത്തുക്കൾ നടന്ന വഴിയുടെ മുകളിൽ ആകാശത്തു രക്തക്കറ പതിഞ്ഞ നാവുകൾ പോലെ തീനാളങ്ങളുയർന്നു. വിറച്ചുകൊണ്ട് ഞാൻ അവിടെത്തന്നെ നിന്നു. എന്തിനെന്നറിയാതെ പ്രകൃതി കരയുന്നതായി എനിക്കു തോന്നി...

പക്ഷേ ഈ ചിത്രത്തിലെ ഒരു വെളുത്ത പാടാണ് രഹസ്യാന്വേഷകരെ ആകർഷിച്ചത്. പലപ്പോഴും നാസ ചിത്രത്തിലെ അവ്യക്തമായ ചില പാടുകൾ ചര്‍ച്ച ചെയ്യുന്നതുപോലെ. 100 വർഷമായി എന്താണ് ആ ഭീതിതനായ മനുഷ്യന്റെ ചുമലിൽ കാണുന്നതെന്നത് ചർ‌ച്ചയായിരുന്നു. പലരും അഭിപ്രായപ്പെട്ടത് അത് പക്ഷി കാഷ്ഠമാണെന്നാണ്. എന്നാലിപ്പോഴിതാ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു അമൂല്യമായ ആ ചിത്രത്തിൽ പടർന്നിരിക്കുന്നത് മെഴുകിതിരി ഉരുകിയത് വീണതാണ്.മൈക്രോ എക്സറേ ഫ്ളൂറസെൻസ് സ്കാനർ ഉപയോഗിച്ച് നടത്തി പരിശോധനയിലാണ് യൂണിവേഴ്സിറ്റി ഓഫ് ആന്റ്​വെർപ്പിലെ ഗവേഷകർ ചിത്രത്തിലെ അഞ്ജാത അടയാളത്തിന്റെ പിന്നിലെ രഹസ്യം കണ്ടെത്തിയത്.

അഭിപ്രായങ്ങള്‍