കോട്ടയം: നിർമാണം പൂർത്തീകരിച്ച കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കെട്ടിടം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ സന്ദർശിച്ചു. പ്രീ സ്‌ട്രെസ്ഡ് -പ്രീ ഫാബ് ടെക്‌നോളജി ഉപയോഗിച്ച് ചെലവുകുറഞ്ഞ രീതിയിൽ നിർമിച്ച കെട്ടിടത്തിന്റെ സവിശേഷതകൾ നേരിട്ടു മനസിലാക്കുന്നതിനായാണ് മന്ത്രി സന്ദർശിച്ചത്. 6000 ചതുരശ്രയടിയുള്ളതാണ് കെട്ടിടം.
കെട്ടിടഭാഗങ്ങൾ ഫാക്ടറിയിൽ നിർമിച്ച ശേഷം സ്ഥലത്ത് എത്തിച്ച് യോജിപ്പിച്ച് നിർമിക്കുന്ന സാങ്കേതിക വിദ്യയാണ് പ്രീ സ്‌ട്രെസ്ഡ്- പ്രീ ഫാബ് ടെക്‌നോളജി. വേഗത്തിൽ നിർമാണം പൂർത്തീകരിക്കാനാകുമെന്നും കരുത്തേറിയതും
ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശേഷിയുള്ളതാണെന്നും എനർജി എഫിഷ്യന്റ് കെട്ടിട വിഭാഗത്തിൽപ്പെടുന്നതുമാണെന്ന് സാങ്കേതിക വിദ്യ ലഭ്യമാക്കിയ ഇ-ക്യൂബ് ഡയറക്ടർ ഈപ്പൻ ജോർജും എബ്രഹാം വലിയകാലയും പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.91 കോടി രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാൻഡ് നവീകരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.